'ടർബോ ജോസ്' ജൂൺ 13ന് തിയറ്ററിലെത്തും

മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്
Turbo movie release date
Turbo poster
Updated on

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ബോ'യുടെ റിലീസ് പ്രഖ്യാപിച്ചു. മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രം 13 നാണ് തിയറ്ററുകളിലെത്തുക. മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

പുതിയ പോസ്റ്ററിലൂടെ മമ്മൂട്ടി തന്നെയാണ് ടർബോയുടെ റിലീസ് പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. 2021ല്‍ സ്ഥാപിച്ച മമ്മൂട്ടി കമ്പനിയിൽ ഇതുവരെ റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ നിർമിച്ചിട്ടുണ്ട്‌. അതിനാൽത്തന്നെ മുൻ ചിത്രങ്ങളെപോലെ ടർബോയും ബ്ലോക്ക് ബസ്റ്റർ ആവുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുക. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിൻ്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ആക്‌ഷൻ കൊറിയോ​ഗ്രാഫി വിയറ്റ്നാം ഫൈറ്റേർസാണ്. ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു. എന്നിങ്ങനെയാണ് മറ്റു അണിയറ പ്രവർത്തകർ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com