ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ നിലത്തിരുന്ന് ഇന്ദ്രൻസ്, പിടിച്ചെഴുന്നേൽപ്പിച്ച് മമ്മൂട്ടി; കുറച്ച് ഓവറല്ലേ എന്ന് നെറ്റിസൺസ്

ഇന്ദ്രൻസിന്‍റെ പുതിയ സിനിമ ആശാന്‍റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു സംഭവം
mammootty selfie with indrans get criticism movie promotion

ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ നിലത്തിരുന്ന് ഇന്ദ്രൻസ്, പിടിച്ചെഴുന്നേൽപ്പിച്ച് മമ്മൂട്ടി; കുറച്ച് ഓവറല്ലേ എന്ന് നെറ്റിസൺസ്

video screenshot

Updated on

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നിണിയിൽ പ്രവർത്തിച്ച് ഇപ്പോൾ മോളിവുഡിലെ മികച്ച നടന്മാരിലൊരാൾ. അഭിനയ മികവിന് പുറമേ വിനയും നിഷ്ടക്കളങ്കത കൊണ്ടും ഇന്ദ്രൻസിനോട് ആരാധന കാണിക്കുന്നവരുണ്ട്.

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയും ഇന്ദ്രൻസും തമ്മിലുള്ള ഒരു സെൽഫി വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ആശാൻ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിന് എത്തിയതായുന്നു മമ്മൂട്ടി. ഇന്ദ്രൻസിന്‍റെ അഭിനയത്തെ മമ്മൂട്ടി ഏറെ പ്രശംസിച്ചു. സിനിമകളുടെ പേരുടെത്തു പറഞ്ഞായിരുന്നു അഭിനന്ദനം.

പിന്നാലെ ഗ്രൂപ്പ് സെൽപി എടുക്കുമ്പോഴേക്കും ഓടിയെത്തിയ ഇന്ദ്രൻസ് നിലത്ത് കുത്തിയിരിക്കുകയായിരുന്നു. പിന്നാലെ ഇന്ദ്രൻസിനെ പിടിച്ച് എഴുന്നേൽപ്പിച്ച മമ്മൂട്ടി അരികിൽ നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു.

'എഴുന്നേൽക്ക്.. അപ്പോഴേ കിട്ടൂ', എന്ന് മമ്മൂട്ടി പറയുന്നതായാണ് വീഡിയോയിൽ നിന്ന് മനസിലാവുന്നത്. എന്നാൽ മമ്മൂട്ടി ഇന്ദ്രൻസിനോട് ദേഷ്യപ്പെട്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം ഇന്ദ്രൻസിന് ഇത്രയും വിനയം എന്തിനാണെന്നും കുറച്ച് ഓവറല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്നാൽ അദ്ദേഹം സപ്പോർട്ട് ചെയ്ത് നിരവധി കമന്‍റുകളും ചെയ്തിട്ടുണ്ട്. സെൽഫിക്കായി കുഞ്ഞ് കുട്ടികളടക്കം ഉണ്ടായിരുന്നുവെന്നും ഇവരെ മറയണ്ടെന്ന് കരുതിയാകാം ഇന്ദ്രൻസ് അങ്ങനെ ചെയ്തതെന്നുമാണ് ഇവർ പറയുന്നത്. ഇതിൽ ആവശ്യമില്ലാതെ പ്രശ്നങ്ങളുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണെന്നും ആളുകൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com