സംശയിക്കേണ്ട, നിങ്ങൾക്കു നന്ദി പറഞ്ഞത് മമ്മൂട്ടി തന്നെയാണ്...

മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ശബ്ദവും ഹിന്ദിയിൽ അമിതാഭ് ബച്ചന്‍റെ ശബ്ദവുമാണ് ഫോൺപേ സ്മാർട്ട് സ്പീക്കറുകളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്.
ഫോൺപേ സ്മാർട്ട് സ്പീക്കറുമായി മമ്മൂട്ടി.
ഫോൺപേ സ്മാർട്ട് സ്പീക്കറുമായി മമ്മൂട്ടി.

തിരുവന്തപുരം: ഫോൺപേയോ ജിപേയോ അങ്ങനെ ഏതെങ്കിലും യുപി‍ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണമടച്ച ശേഷം കേൾക്കുന്ന മെസേജിലെ ശബ്ദം ചിരപരിചിതമായി തോന്നിയോ? മമ്മൂട്ടിയുടേതു പോലെ തോന്നിയോ? തോന്നൽ അല്ല, അടച്ച തുകയും അതിനു നന്ദിയും പറഞ്ഞത് മമ്മൂട്ടി തന്നെയാണ്.

മമ്മൂട്ടിയുമായി സഹകരിച്ച് സ്മാര്‍ട്ട്സ്പീക്കറുകളില്‍ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത് ഫോണ്‍പേയാണ്. ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലുടനീളം ലഭ്യമാക്കിക്കഴിഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്.

ഹിന്ദിയിൽ അമിതാഭ് ബച്ചന്‍റെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മമ്മൂട്ടിയെ കൂടാതെ ബച്ചന്‍റെ ശബ്ദവും ഉപയോഗിക്കുന്നു. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിലേക്ക് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com