"ഹാപ്പി ബർത്ത്ഡേ ചാലൂ"; ഒടുവിൽ ദുൽക്കറിന് പിറന്നാളാശംസകൾ നേർന്ന് മമ്മൂട്ടി

ഇത് മമ്മൂക്കയുടെ ഫോണെടുത്ത് ദുൽക്കർ തന്നെ പോസ്റ്റ് ചെയ്തതാണെന്നാണ് കമന്‍റുകൾ
mammootty with Dulquer Salmaan on his birthday

ദുൽക്കർ സൽമാനും മമ്മൂട്ടിയും

Updated on

ദുൽക്കർ സൽമാന്‍റെ പിറന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം സജീവമായതിനാൽ തന്നെ സിനിമ മേഖലയിൽ നിന്ന് വ്യാപകമായി ആശംസകളെത്തുന്നുണ്ട്. ഇതിൽ ആരാധകർ ഒട്ടും പ്രതീക്ഷിക്കാതെയെത്തിയ ഒരു ആശംസയാണ് ഇപ്പോഴത്തെ ചർച്ച വിഷയം.

ആശംസ നേർന്നിരിക്കുന്നത് മറ്റാരുമല്ല. ദുൽക്കറിന്‍റെ അച്ഛനും നടനുമായ മമ്മൂട്ടിയാണ്. സിനിമയിലെത്തിയ നാൾ മുതൽ ഇന്നുവരെ ദുൽക്കറിന്‍റെ ചിത്രങ്ങളോ സിനിമകളോ മമ്മൂട്ടി പങ്കുവച്ചിട്ടില്ല. തന്‍റെ പിന്തുണയില്ലാതെ മകൻ വളരട്ടെ എന്നതുകൊണ്ടാവാം ഇത്തരമൊരു നിലപാടെന്നാണ് ആരാധകർ പറയുന്നത്. എന്നാലിപ്പോഴിതാ മകനെ ടാഗ് ചെയ്ത് "ഹാപ്പി ബർത്ത്ഡേ ചാലൂ' എന്നെഴുതി ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. അത് ചരിത്രമാണെന്നാണ് ചിലർ കുറിച്ചത്. മറ്റ് ചിലർ മമ്മൂക്ക തിരക്കിലായതിനാൽ കുഞ്ഞിക്ക തന്നെ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ ദുൽക്കർ തന്നെയാണെന്നാണ് കൂട്ടത്തിലെ ഭൂരിഭാഗം കമന്‍റുകളും. എന്തിരുന്നാലും ആദ്യമായി മകന് ആശംസ നേർന്നു കൊണ്ടുള്ള അച്ഛന്‍റെ പോസ്റ്റ് ഇപ്പോൾ വൈറലാണ്.

logo
Metro Vaartha
www.metrovaartha.com