

മമ്മൂട്ടി, നസീറുദ്ദീൻ ഷാ
രാജ്കുമാർ പെരിയസ്വാമിയുടെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഓം. തമിഴ് നടൻ ധനുഷും മെഗാസ്റ്റാർ മമ്മുട്ടിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ബോളിവുഡിലെ ഏക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നസീറുദ്ദീൻ ഷായും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇതോടെ 32 വർഷത്തിന് ശേഷം മമ്മുട്ടിയും നസീറുദ്ദീൻ ഷായും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഓം. ടി.വി. ചന്ദ്രന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.
8 വർഷത്തിന് ശേഷം മമ്മുട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത‍്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ഓം പുറത്തിറങ്ങുന്നത്. ദി ബ്ലഡ് വുഡ് എന്നാണ് ആദ‍്യ ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. ധനുഷിന്‍റെ വണ്ടർ ബാർ ഫിലിംസ് ആർ ടേക്ക് സ്റ്റുഡിയോസുമായി കൈകോർത്താണ് ചിത്രം നിർമിക്കുന്നത്.
സായ് പല്ലവി, ശ്രീലീല എന്നിവർ ഈ പാൻ ഇന്ത‍്യൻ ചിത്രത്തിൽ നിർണായക വേഷം കൈകാര‍്യം ചെയ്യുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ സായ് അഭയങ്കറാണ് സംഗീതം പകരുന്നത്. ധനുഷിന്‍റെ 55ാം ചിത്രം കൂടിയാണിത്.