'വാടാ..'; ഫിലിം ഫെയർ വേദിയിൽ ആസിഫിനെയും ബേസിലിനെയും ചേർത്തു പിടിച്ച് മമ്മൂട്ടി|Video

പ്ലീസ് വാടാ എന്ന മമ്മൂട്ടിയുടെ ക്ഷണത്തെ സദസ് കൈയടികളോടെയാണ് സ്വീകരിച്ചത്.
mammooty, basil joseph, asif ali at film fare award

ആസിഫ് അലി, മമ്മൂട്ടി, ബേസിൽ ജോസഫ്

Updated on

കൊച്ചി: ഫിലിം ഫെയർ പുരസ്കാര വേദിയിൽ യുവതാരങ്ങളായ ആസിഫ് അലിയെയും ബേസിൽ ജോസഫിനെയും ചേർത്തു പിടിച്ച് മമ്മൂട്ടി. ഇത്തവണത്തെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയത് മമ്മൂട്ടിയാണ്. ബേസിലും ആസിഫ് അലിയുമാണ് മമ്മൂട്ടിക്കൊപ്പം പുരസ്കാരത്തിനു വേണ്ടി മത്സരിച്ചിരുന്നത്. ആസിഫ് അലിയും ബേസിലും സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും പുരസ്കാരം തനിക്കൊപ്പം നിന്നുവെന്നും ഒരർഥത്തിലും അവർ തന്നേക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചു പോയതാണെന്നും മമ്മൂട്ടി പറഞ്ഞു.

അതിനു ശേഷമാണ് ഇരുവരെയും പുരസ്കാര വേദിയിലേക്ക് മമ്മൂട്ടി ക്ഷണിച്ചത്. പ്ലീസ് വാടാ എന്ന മമ്മൂട്ടിയുടെ ക്ഷണത്തെ സദസ് കൈയടികളോടെയാണ് സ്വീകരിച്ചത്.

ബേസിലും ആസിഫും വേദിയിലേക്ക് ഓടിച്ചെല്ലുന്നതും മൂവരും ഒന്നിച്ച് പുരസ്കാരം പിടിക്കുന്നതും വിഡിയോയിലുണ്ട്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാര ജേതാവാക്കി മാറഅറിയത്.

logo
Metro Vaartha
www.metrovaartha.com