
മമ്മൂട്ടി
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന സൂചന നൽകി നിർമാതാവ് എസ് ജോർജ്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ജോർജ് പങ്കു വച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു.
പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ല എന്ന് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി എന്നാണ് കുറിച്ചിരിക്കുന്നത്. നിരവധി സിനിമാ പ്രവർത്തകർ പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ അനന്തരവനും നടനുമായ അഷ്കർ സൗദാനും മമ്മൂട്ടി തിരിച്ചു വരുന്നുവെന്ന സൂചന നൽകിയിരുന്നു. കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി അടുത്തതായി റിലീസാകുന്ന ചിത്രം.