വിജയ് സേതുപതിയും സായ് പല്ലവിയും ആദ‍്യമായി ഒന്നിക്കുന്നു; സംവിധാനം മണിരത്നം

എ.ആർ. റഹ്മാനാണ് ചിത്രത്തിൽ സംഗീതം കൈകാര‍്യം ചെയ്യുന്നത്
mani ratnam next film announced; vijay sethupathi and sai pallavi to star

വിജയ് സേതുപതി, മണിരത്നം, സായ് പല്ലവി

Updated on: 

മണിരത്നത്തിന്‍റെ സംവിധാനത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും ആദ‍്യമായി ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ‍്യാപിച്ചു. എ.ആർ. റഹ്മാനാണ് ചിത്രത്തിൽ സംഗീതം കൈകാര‍്യം ചെയ്യുന്നത്. മണിരത്നത്തിന്‍റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ്, ഇന്ത‍്യ ടാക്കീസ് എന്നിവർ ചേർന്ന് സംയുക്തമായാണ് ചിത്രത്തിന്‍റെ നിർമാണം.

ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന് ശേഷമാണ് വീണ്ടും വിജയ് സേതുപതിയും മണിരത്നവും ഒന്നിക്കുന്നത്. റൊമാന്‍റിക് എന്‍റർടൈനറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയോടെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫായിരുന്നു മണിരത്നത്തിന്‍റെതായി അവസാനമെത്തിയ ചിത്രം. വിജയ് സേതുപതിയെ മണിരത്നം എങ്ങനെ അവതരിപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

logo
Metro Vaartha
www.metrovaartha.com