'നാഗവല്ലിയെന്നായിരുന്നു അവളുടെ പേര്, തെക്കിനീന്ന് ഇറങ്ങിയ തമിഴത്തി വെറുതേ അങ്ങ് പോവില്ല'| trailer

മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ്, സുധീഷ്, കെപിഎസി ലളിത കൂട്ടുകെട്ടിൽ പിറന്ന വമ്പൻ ഹിറ്റ് പടമായിരുന്നു മണിച്ചിത്രക്കാഴ്

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴ് ആധുനിക സാങ്കേതിക വിദ്യയായ 4k ഡോൾബി അറ്റ്‌മേസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുകയാണ്. ഈ മാസം 17-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സ്വർഗ ചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് ചിത്രം പുതിയ രൂപത്തിൽ പുറത്തിറക്കുന്നത്.

1993ൽ ഫാസിലിന്‍റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ്, സുധീഷ്, കെപിഎസി ലളിത കൂട്ടുകെട്ടിൽ പിറന്ന വമ്പൻ ഹിറ്റ് പടമായിരുന്നു മണിച്ചിത്രക്കാഴ്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവമായി മാറി.

മണിച്ചിത്രത്താഴിലെ ഗംഗ-നാഗവല്ലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഭനയ്ക്ക് ആ വർഷത്തെ മികച്ച നടയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. 993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com