

നരച്ച മുടിയുമായി മനീഷ കൊയ്‌രാള; നാച്യുറൽ ബ്യൂട്ടിയെന്ന് ആരാധകർ, വിഡിയോ
90കളിൽ ഇന്ത്യൻ സിനിമ പ്രേമികളുടെ മനം കവർന്ന നായിക. ഇപ്പോഴും മനീഷ കൊയ്‌രാളയ്ക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മനീഷ കൊയിരാളയുടെ പുതിയ വിഡിയോ ആണ്. നരച്ച മുടിയുമായി വിമാനത്താവളത്തിൽ വന്നിറങ്ങിയ മനീഷ കൊയ്‌രാളയെ ആണ് വിഡിയോയിൽ കാണുന്നത്.
കറുത്ത പാന്‍റും ഹുഡിയും അണിഞ്ഞ് കാഷ്വൽ ലുക്കിലാണ് മനീഷ. നരകയറിയ മുടി പിന്നിലേക്ക് കെട്ടിവെച്ചിരിക്കുകയാണ്. പാപ്പരാസികളോട് ചിരിച്ച് വർത്തമാനം പറയുന്ന മനീഷയെ ആണ് വിഡിയോയിൽ കാണുന്നത്. വളരെ പെട്ടെന്നാണ് മനീഷയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
55 വയസ്സിലും എത്ര സുന്ദരിയാണ് മനീഷ കൊയ്‌രാള എന്നാണ് ആരാധകരുടെ കമന്‍റ്. സൗന്ദര്യം നിലനിർത്താൻ ബോട്ടോക്സിന്‍റെ ആവശ്യമില്ലെന്നും മനീഷ നാച്യുറൽ ബ്യൂട്ടിയാണെന്നുമാണ് കമന്‍റുകൾ. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമണ്ടിയിലാണ് താരം അവസാനമായി അഭിനയിച്ചത്.