ഡബിൾ മീനിങ് ചോദ്യം ആസ്വദിക്കുന്നു, ആത്മാഭിമാനം കളഞ്ഞ് ഒരിക്കലും ജീവിക്കരുത്; രേണുവിനെതിരേ മഞ്ജു പത്രോസ്

ഓൺലൈൻ മാധ്യമങ്ങൾ സെലിബ്രിറ്റികളോട് പെരുമാറുന്ന രീതിയിൽ താരം കടുത്ത അതൃപ്തി രേഖപ്പെടുത്തി
manju pathrose criticise renu sudhi

രേണു സുധി | മഞ്ജു പത്രോസ്

Updated on

വനിതാ ദിനത്തോടനുബന്ധിച്ച് നടിയായ മഞ്ജു പത്രോസ് പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. സ്ത്രീയായാലും പുരുഷനായാലും സ്വന്തം അഭിമാനം പണയപ്പെടുത്തി ജീവിക്കരുതെന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് ജീവിക്കാനുള്ള ആർജവം ഓരോ വ്യക്തിയും കാണിക്കണമെന്നും മഞ്ജു ഓർമിപ്പിക്കുന്നു.

മാത്രമല്ല, ഓൺലൈൻ മാധ്യമങ്ങൾ സെലിബ്രിറ്റികളോട് പെരുമാറുന്ന രീതിയിൽ താരം കടുത്ത അതൃപ്തി രേഖപ്പെടുത്തി. പലപ്പോഴും യൂട്യൂബേഴ്സ് സ്ത്രീകളോട് വളരെ മോശമായി സംസാരിക്കാറുണ്ട്. ഡബിൾ മീനിങ്ങുള്ള ചോദ്യം ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം ആരാണ് ഇവർക്കൊക്കെ നൽകിയത്. നമ്മോട് എന്ത് സംസാരിക്കണം, എത്രത്തോളം സ്വാതന്ത്ര്യം എടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണ്. ഒരാൾ മോശമായി പെരുമാറിയാൽ പിന്നീട് അത് ആവർത്തിക്കാൻ ഇടം കൊടുക്കാത്ത രീതിയിൽ കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കണമെന്നും താരം പറയുന്നു.

കഴിഞ്ഞ ദിവസം ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. വണ്ടിയിലേക്ക് ഒരു സ്ത്രീ കയറുകയാണ്. അവരുടെ പിറകിൽ വീഡിയോ പകർത്തികൊണ്ട് ഒരു ഓൺലൈൻ മീഡിയാസുണ്ട്. അതിനിടയിൽ എന്ത് വലിയ വണ്ടിയാണ് എന്നൊരു കമന്‍റ് പറയുന്നതും കേട്ട് കാറിലേക്ക് കയറിയ സ്ത്രീ തിരിഞ്ഞ് നോക്കുന്നതും ചിരിക്കുന്നതും കാണാം.

ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. അങ്ങനെ ഒരിക്കലും ചെയ്യരുത്. ആ ഒരു അവസരം ഒരുത്തനും ഉണ്ടാക്കി കൊടുക്കരുത്. എന്നോട് അത് പറയാൻ അവൻ പേടിക്കണം. അത് ഒരുത്തനെ പോയി അടിച്ചിട്ടൊന്നുമല്ല പേടിയുണ്ടാക്കേണ്ടത്. നമ്മളുടെ പെരുമാറ്റവും സംസാരവുമൊക്കെ കൊണ്ടാണ്. അതിൽ കുറച്ചുള്ള സന്തോഷം മതി നമുക്കെന്ന് നമ്മൾ തീരുമാനിക്കണം.

കാരണം നമുക്ക് പിന്നാലെ നമ്മുടെ കുഞ്ഞുങ്ങൾ വളർന്ന് വരുന്നുണ്ട്. നമ്മുടെ അച്ഛൻ, അമ്മ നമ്മളെ കുറിച്ച് അഭിമാനിക്കേണ്ടതല്ലേ? അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. വഴിയിൽ ‌കൂടി പോകുന്ന ആരാണെങ്കിലും അവന് എന്തും നമ്മളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവരുത്. അളന്ന് മുറിച്ച് മാത്രം സംസാരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കണം.

ഒരു റെസ്പെക്ടുമില്ലാതെ വന്ന് വട കഴിച്ചിട്ടുണ്ടോയെന്ന് ചോദിക്കുമ്പോൾ അത് എഞ്ചോയ് ചെയ്തിട്ട് മറുപടി പറയുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നും. അത് ഒരിക്കലും അനുവദിച്ച് കൊടുക്കരുത്. എന്നോട് നീ അത് സംസാരിക്കേണ്ട എന്ന് തന്നെ പറയണം എന്നും മഞ്ജു പറയുന്നു.

വീഡിയോ വൈറലായതോടെ ഡബിൾ മീനിങ് ചോദ്യങ്ങൾ എഞ്ചോയ് ചെയ്യുന്ന സ്ത്രീയെന്ന് മഞ്ജു ഉദ്ദേശിച്ചത് രേണുവിനെയാണെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. അടുത്തിടെ യൂട്യൂബേഴ്സ് ചോദിച്ച ഡബിൾ മീനിങ് ചോദ്യത്തെ എതിർക്കാത‍െ അശ്ലീലം കലർന്ന രീതിയിൽ രേണു മറുപടി നൽകിയത് വലിയ ചർച്ചാ വിഷയമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com