

പരസ്പരം കൈ കൊടുത്ത് മഞ്ജു വാര്യരും ദിലീപും, വൈറലായി വിഡിയോ
വിവാഹബന്ധം വേര്‍പെടുത്തി രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും മലയാളികള്‍ പലപ്പോഴും ഉറ്റുനോക്കുന്ന താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെയാണ് മാജിക് ഫ്രെയിംസിന്റെ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. പരിപാടിയില്‍ നിന്നുള്ള നിരവധി വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ വൈറലാവുന്നത് മഞ്ജു വാര്യരും ദിലീപും പരസ്പരം കൈകൊടുക്കുന്ന വിഡിയോ ആണ്.
മഞ്ജു വാര്യര്‍ പുഞ്ചിരിയോടെ ദിലീപിന് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇരുവരും പരസ്പരം സംസാരിക്കുന്നതും വിഡിയോയിലുണ്ട്. എഐ നിര്‍മിതമല്ല, ഇത് ഒറിജിനല്‍ തന്നെയാണ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.
കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല, ഇത് സത്യമാണോ എന്നാണ് ഒരാള്‍ കുറിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം കണ്ച മനോഹര നിമിഷമെന്നും മറ്റൊരാള്‍ കുറിച്ചു. അതിനിടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വിഡിയോ ആണോ ഇത് എന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്.