'മഞ്ജുവിനെ ഇത്ര ഭംഗിയായി മറ്റു ചിത്രങ്ങളിൽ കണ്ടിട്ടില്ല, 47ാം വയസിലും എന്നാ ഗ്ലാമറാ'; 'ആരോ' ലുക്ക് ഏറ്റെടുത്ത് സോഷ‍്യൽ മീഡിയ

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുമ്പോഴും മഞ്ജു വാര‍്യരുടെ ലുക്കാണ് സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം
manju warrier new look in aaro short film viral in social media

'മഞ്ജുവിനെ ഇത്ര ഭംഗിയായി മറ്റു ചിത്രങ്ങളിൽ കണ്ടിട്ടില്ല, 47ാം വയസിലും എന്നാ ഗ്ലാമറാ'; 'ആരോ' ലുക്ക് ഏറ്റെടുത്ത് സോഷ‍്യൽ മീഡിയ

Updated on

മമ്മൂട്ടി കമ്പനി ആദ‍്യമായി നിർമിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമാണ് 'ആരോ'. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ സംവിധായകൻ ശ‍്യാമപ്രസാദ്, മഞ്ജു വാര‍്യർ എന്നിവരാണ് മുഖ‍്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുമ്പോഴും മഞ്ജു വാര‍്യരുടെ ലുക്കാണ് സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം.

മഞ്ജുവിനെ ഇത്ര ഭംഗിയായി മറ്റു ചിത്രങ്ങളിൽ കണ്ടിട്ടില്ലെന്നും 47ാം വയസിലും എന്നാ ഗ്ലാമറാണെന്നുമാണ് ആരാധകരുടെ രസകരമായ കമന്‍റുകൾ. മഞ്ജുവിന്‍റെ അഭിനയം എന്ത് ഭംഗിയാണ്. ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്‍റമ്മോ മഞ്ജു ചേച്ചി എന്തൊരു രസമാണ് കാണാൻ. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

വി.ആർ. സുധീഷ് കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ഏതാനും നിമിഷങ്ങൾ മാത്രമാണ് മഞ്ജുവിനെ കാണാൻ സാധിക്കുന്നതെങ്കിലും ചുവന്ന വട്ടപ്പൊട്ടും ലൈറ്റ് കളർ സാരിയും ഉടുത്ത് ഒരുങ്ങി വരുന്ന മഞ്ജുവിന്‍റെ ലുക്ക് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലചിത്രോത്സവങ്ങളിലും ചിത്രം പ്രദർശിപ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com