മലയാറ്റൂർ മല കയറി മഞ്ജു വാര്യർ; പരുക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് താരം

ബൈക്ക് അപകടത്തെ തുടർന്ന് കാൽമുട്ടിനേറ്റ പരുക്ക് ഉണ്ടായിട്ടും ലക്ഷ്യം കീടക്കാനായെന്ന് മഞ്ജു കുറിച്ചു
manju warrier share malayattoor trekking

മലയാറ്റൂർ മല കയറി മഞ്ജു വാര്യർ; പരുക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് താരം

Updated on

സിനിമാ തിരക്കുകൾക്കിടയിലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് നടി മഞ്ജു വാര്യർ. സോളോ ട്രിപ്പുകളുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും പലപ്പോഴും മഞ്ജു തന്നെ തന്‍റെ സോഷ്യൽ‌ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ യാത്രാ വിശേഷവുമായാണ് മഞ്ജു എത്തിയിരിക്കുന്നത്.

ഇത്തവണ മലയാറ്റൂർ മലയാണ് മഞ്ജു കയറിയത്. ബൈക്ക് അപകടത്തെ തുടർന്ന് കാൽമുട്ടിനേറ്റ പരുക്ക് ഉണ്ടായിട്ടും ലക്ഷ്യം കീടക്കാനായെന്ന് മഞ്ജു കുറിച്ചു. കുറിപ്പിനൊപ്പം മനോഹരമായ ചിത്രങ്ങളും മഞ്ചു പങ്കുവച്ചിട്ടുണ്ട്.

"ആരോഗ്യത്തോടെയിരിക്കുക എന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന വലിയൊരു വിജയമാണ്.ചെറിയൊരു ബൈക്ക് അപകടത്തെത്തുടർന്ന് കാൽമുട്ടിനേറ്റ പരിക്ക് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂർ മല കയറാൻ തുടങ്ങിയത്. അതിനാൽ തന്നെ ചെറിയൊരു ഭയമുണ്ടായിരുന്നു. എന്നാൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഒരു അനുഭവമായി അത് മാറി", മഞ്ജു പ്രതികരിച്ചു.

തന്‍റെ ആരോഗ്യകാര്യങ്ങളിൽ മികച്ച പിന്തുണ നൽകിയ 'ഹാൽവിങ്' ടീമിനും, ഓരോ തവണയും അതിരുകൾ കടന്ന് പരിശ്രമിക്കാൻ പ്രേരണ നൽകിയ ബിനീഷ് ചന്ദ്രയ്ക്കും താരം പ്രത്യേക നന്ദി രേഖപ്പെടുത്തി. നിമിഷങ്ങൾക്കകം തന്നെ മഞ്ജുവിന്‍റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് മഞ്ജുവിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com