

നിങ്ങൾ പണ്ടേ പൊളിയല്ലേ!! ഇരുന്നും നിന്നും മഞ്ജുവിന്‍റെ മാസ് ബൈക്ക് റൈഡ്
മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യർ. ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ നടി സിനിമയിൽ സജീവമായിരിക്കുകയാണ്. അഭിനയത്തിന് പുറമേ നൃത്ത വീഡിയോയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ തന്‍റെ ആർ 1250 ജി എസിൽ ധനുഷ്കോടി ചുറ്റുന്ന താരത്തിന്‍റെ വീഡിയോയാണ് സോഷ്യnd] മീഡിയയിലെ ചർച്ചാ വിഷയം. സ്റ്റൈലിഷ് ലുക്കിൽ ഇരുന്നും നിന്നും ബൈക്കോടിക്കുന്ന മഞ്ജുവിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250 ജി എസ് 28 കോടി രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. മഞ്ജു തന്നെയാണ് വീഡിയോ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത്. Grateful for what was. Grateful for what is. Grateful for what will be. (ഉണ്ടായിരുന്നതിന് നന്ദി, ഉള്ളതിന് നന്ദി, വരാനിരിക്കുന്നതിന് നന്ദി) എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
അതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. "നിങ്ങൾ അന്നും ഇന്നും സൂപ്പറല്ലെ'', 'കൊലമാസ്', "നിങ്ങൾ അടിപൊളിയാണ്'. 'live on your dream' - എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. മൂന്നു വർഷം മുൻപ് തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയത് വൈറലായിരുന്നു.