ഇനി അവരുടെ വരവാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഇനി അവരുടെ വരവാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Updated on

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന "മഞ്ഞുമ്മൽ ബോയ്‌സ്" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് "മഞ്ഞുമ്മൽ ബോയ്‌സ്" നിർമ്മിക്കുന്നത്.

ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം-  റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ-  സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.

2022ൽ പുറത്തിറങ്ങിയ ജാൻ-എ-മൻ ആ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു.  മഞ്ഞുമ്മൽ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com