"മഞ്ഞുമ്മൽ ബോയ്സ്" ഉടൻ തീയേറ്ററുകളിലേക്ക്; ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ശ്രീ ഗോകുലം മൂവിസിന്

ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് ചിത്രികരണം പൂർത്തിയാക്കിയത്
"മഞ്ഞുമ്മൽ ബോയ്സ്" ഉടൻ തീയേറ്ററുകളിലേക്ക്; ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ശ്രീ ഗോകുലം മൂവിസിന്
Updated on

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് ചിത്രികരണം പൂർത്തിയാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന 'കുതന്ത്രം ' എന്ന പ്രൊമോഷണൽ സോങ് ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗ് നമ്പർ വൺ ആണ്.

ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ വിതരണം - ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com