

അജിത് കുമാർ
തമിഴ് നടൻ അജിത്തിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം മങ്കാത്ത വീണ്ടും തിയെറ്ററുകളിലേക്ക്. ജനുവരി 23നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മികച്ച പശ്ചാത്തല സംഗീതവും സംഭാഷണങ്ങളുമുള്ള ചിത്രത്തിന് അനവധി ആരാധകരുണ്ട്. 2011ൽ പുറത്തിറങ്ങിയ മങ്കാത്ത ബോക്സ് ഓഫിസിൽ 74.25 കോടി രൂപയോളം വാരിയെന്നായിരുന്നു റിപ്പോർട്ടുകൾ.
24 കോടി രൂപയിൽ ഒരുങ്ങിയ ചിത്രത്തിന് വലിയ കളക്ഷൻ നേടാൻ സാധിച്ചു. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. അജിത്തിനു പുറമെ തൃഷ, വൈഭവ്, ആൻഡ്രിയ, അർജുൻ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയാണ് അജിത്തിന്‍റെതായി ഒടുവിൽ തിയെറ്ററിലെത്തിയ ചിത്രം. മങ്കാത്ത വീണ്ടും റീ റിലീസിന് എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.