
ഹോളിവുഡ് സംവിധായകനും മലയാളിയുമായ മനോജ് നൈറ്റ് ശ്യാമളന്‍റെ മകള്‍ ഇഷാന നൈറ്റ് ശ്യാമളന്‍ സംവിധായികയാവുന്നു. ദ വാച്ചേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇഷാന അരങ്ങേറ്റം കുറിക്കുന്നത്. നാലു സീസണുകളിലായി പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയ സെര്‍വെന്റ് എന്ന സിരീസിന്‍റെ രചയിതാവും സംവിധായികയുമാണു ഇഷാന. ആദ്യമായാണു സിനിമ സംവിധാനം ചെയ്യുന്നത്.
ബ്ലൈന്‍ഡിങ് എഡ്ജ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ മനോജ് നൈറ്റ് ശ്യാമളും അശ്വിൻ രാജനും ചേര്‍ന്നാണ് ദ വാച്ചേഴ്‌സ് നിര്‍മിക്കുന്നത്. എ. എം ഷൈനിന്‍റെ അതേപേരിലുള്ള നോവലിന്‍റെ സിനിമാവിഷ്‌കാരമായിരിക്കും ഇത്. അടുത്ത വര്‍ഷം ജൂണിലായിരിക്കും ചിത്രത്തിന്‍റെ തിയെറ്റര്‍ റിലീസ്. അയര്‍ലണ്ടിലെ ഒരു കാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ചെറുപ്പക്കാരിയുടെ കഥയാണ് വാച്ചേഴ്‌സ്. ആദ്യാവസാനം ത്രില്ലിങ് അനുഭവം നല്‍കുന്ന സിനിമയായിരിക്കും വാച്ചേഴ്‌സ്. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.