Mansoor Ali Khan |Lokesh Kanagaraj
Mansoor Ali Khan |Lokesh Kanagaraj

'ലോകേഷ് ചിത്രത്തിൽ ഇനി അഭിനയിക്കില്ല, നായകനായി വിളിച്ചാൽ ആലോചിക്കാം', മൻസൂർ അലി ഖാൻ

മൻസൂർ അലി ഖാനെതരിരേ ചെന്നൈ പൊലീസ് കേസെടുത്തു
Published on

ന്യൂഡൽഹി: ലോകേഷ് കനക രാജ് ചിത്രത്തിൽ ഇനി അഭിനയിക്കില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. നായികനായി വിളിച്ചാൽ മാത്രമേ ഇനി അഭിനയിക്കൂ എന്നും മൻസൂർ അലി ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ലോകേഷ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു മൻസൂർ അലി ഖാന്‍റെ പ്രതികരണം.

പ്രസ്താവന ഇറക്കു മുൻപ് സംഭവത്തെക്കുറിച്ച് തന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നും അതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലുമണിക്കൂറിനകം തനിക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ താൻ നിയമനടപടികളിലേക്ക് കടക്കുമെന്നും മൻസൂർ അലി ഖാൻ വ്യക്തമാക്കി.

അതേസമയം, മൻസൂർ അലി ഖാനെതരിരേ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുത്തിയാണ് കേസ്. നടനെതിരേ കേസെടുക്കാൻ ദേശീയ വനിത കമ്മീഷനും തമിഴ്നാട് ഡിജിപിയോട് നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com