ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

സന്തോഷ് ദവഖാറാണ് ഗോന്ധലിന്‍റെ സംവിധായകൻ
marathi film gondhal selected as indias offical entry for 2027 oscars

ചിത്രത്തിൽ നിന്നും

Updated on

2027ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി 'ഗോന്ധൽ' എന്ന മറാഠി ചിത്രത്തെ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത‍്യയാണ് ഇക്കാര‍്യം അറിയിച്ചത്.

സന്തോഷ് ദവഖാർ സംവിധാനം ചെയ്ത ചിത്രം 99ാമത് അക്കാദമി പുരസ്ക്കാരങ്ങളിലെ ( ഓസ്കർ) മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ രാജ‍്യത്തെ പ്രതിനിധീകരിക്കും. 33 ചിത്രങ്ങളിൽ നിന്നുമാണ് പി. ശേഷാദ്രി സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സണായ ജൂറി ഗോന്ധലിനെ തെരഞ്ഞെടുത്തത്.

14 ഹിന്ദി ചിത്രങ്ങൾ, 4 മറാഠി ചിത്രങ്ങൾ മലയാളത്തിൽ നിന്നും ചിദംബരത്തിന്‍റെ ബാലൻ ദ ബോയ് എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. അംഖ്, ഇക്കിസ് എന്നീ ചിത്രങ്ങളാണ് അവസാന മൂന്നിൽ ഗോന്ധലിനൊപ്പം ഉൾപ്പെട്ടത്.

മഹാരാഷ്ട്രയുടെ പരമ്പരാഗത ആചാരമായ ഗോന്ധലിനെ ചുറ്റിപ്പറ്റിയാണ് ഈ ത്രില്ലർ ചിത്രമൊരുക്കിയിരിക്കുന്നത്. ഇളയരാജ സംഗീതമൊരുക്കിയ ചിത്രത്തിൽ ഇഷിത ദേശ്മുഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com