മാർക്കോയിലെ ഡിലീറ്റഡ് സീൻ കാണാം; ഡിലീറ്റ് ചെയ്തത് വളരെ നന്നായെന്ന് പ്രേക്ഷകർ

തിയെറ്ററിൽ ഡിലീറ്റ് ചെയ്ത ചില സീനുകൾ ഒടിടിയിലൂടെ സ്ട്രീം ചെയ്യുമ്പോൾ ഉൾപ്പെടുത്തുമെന്ന് നിർമാതാവായ ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു.

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ അടുത്തിടെയാണ് ഒടിടിയിലെത്തിയത്. മലയാളത്തിൽ മോസ്റ്റ് വയലന്‍റ് ചിത്രമെന്ന വിശേഷണവുമായെത്തിയ ചിത്രം തിയെറ്ററിൽ മെച്ചപ്പെട്ട പ്രകടവും കാഴ്ച വച്ചു. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ഡിലീറ്റ് ചെയ്ത ഒരു സീൻ യൂട്യൂബിലൂടെ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

തിയെറ്ററിൽ ഡിലീറ്റ് ചെയ്ത ചില സീനുകൾ ഒടിടിയിലൂടെ സ്ട്രീം ചെയ്യുമ്പോൾ ഉൾപ്പെടുത്തുമെന്ന് നിർമാതാവായ ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ റിയാസ് ഖാൻ ഉൾപ്പെടുന്ന ഒരു സീൻ ഒടിടി പതിപ്പിലും ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല. മിനിസ്ട്രി ഒഫ് ബ്രോഡ്കാസ്റ്റിങ്ങിന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് തിയെറ്റർ പതിപ്പ് അതേ പടി ഒടിടിയിലും സ്ട്രീം ചെയ്യാൻ ഇടയാക്കിയത്. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അതിനിടെയാണ് യൂട്യൂബിലൂടെ നിർമാണ കമ്പനിയായ ക്യൂബ് എന്‍റർടെയ്ൻമെന്‍റ്സ് ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ പുറത്തു വിട്ടത്. എന്നാൽ ഈ സീൻ ഡിലീറ്റ് ചെയ്തത് മികച്ച തീരുമാനമായിരുന്നുവെന്ന് അഭിപ്രായപ്പെുടുന്നതാണ് വീഡിയോക്ക് കീഴിലുള്ള കമന്‍റുകളിൽ ഭൂരിഭാഗവും. സിനിമക്ക് ഒട്ടും ആവശ്യം ഇല്ലാത്തൊരു സീൻ ആണ് ഡിലീറ്റ് ആക്കിയത് നന്നായി എന്നും ഡിലീറ്റഡ് സീൻ‌സിനോട് 100 ശതമാനം നീതി പുലർത്തിയ സീൻ എന്നും മറ്റുമാണ് കമന്‍റുകൾ.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com