വാലന്‍റൈൻസ് ഡേയിലെ ചോരക്കളി; മാർക്കോ ഒടിടി റിലീസ്, Uncut കാണാൻ ഫാൻസ്

ഉണ്ണി മുകുന്ദന്‍റെ മെഗാ ഹിറ്റ് ചിത്രം മാർക്കോ ഫെബ്രുവരി 14ന് സോണി ലിവിൽ സ്ട്രീമിങ് തുടങ്ങി. ഒടിടിയിൽ അൺകട്ട് വെർഷൻ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ.

സിനിമയിലെ അതിരുകടന്ന വയലൻസിനെതിരേ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു ലഭിച്ച നിരവധി പരാതികൾ കണക്കിലെടുത്താണ് Uncut / Raw പതിപ്പ് ഒടിടിയിലൂടെ സ്ട്രീം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടത്. തിയെറ്ററിൽ റിലീസ് ചെയ്ത പതിപ്പ് തന്നെയാണ് ഒടിടിയിലും കാണാനാവുക.

അതേസമയം, അല്ലു അർജുന്‍റെ പുഷ്പ 2 എന്ന സിനിമയുടെ അൺകട്ട് പതിപ്പാണ് ഒടിടിയിൽ റിലീസ് ചെയ്തത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com