വിദ്യാസാഗറിന്‍റെ സംഗീതവുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' ഒരുങ്ങി

കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സും ആൻഡ്രൂ ആന്‍റ് ജോൺ ഫിലിം കമ്പനിയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസ്
വിദ്യാസാഗറിന്‍റെ സംഗീതവുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' ഒരുങ്ങി
Updated on

കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സും ആൻഡ്രൂ ആന്‍റ് ജോൺ ഫിലിം കമ്പനിയും ഒന്നിക്കുന്ന 'മാരിവില്ലൻ ഗോപുരങ്ങൾ' എന്ന സിനിമ റിലീസിനൊരുങ്ങി. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസ്. മലയാള സിനിമയിൽ ഒരുപാട് അവിസ്മരണീയ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള വിദ്യാസാഗറാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

യുവ കവി വിനായക് ശശികുമാറാണ് ഗാനരചയിതാവ്. മ്യൂസിക് 274 ചിത്രത്തിന്‍റെ മ്യൂസിക് അവകാശം സ്വന്തമാക്കുകയും ചെയ്തു.

കോക്കേഴ്സ് ഫിലിംസിന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ സമ്മർ ഇൻ ബെത്‌ലഹേമിലെ ഹിറ്റ് ഗാനമായ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ഗാനത്തിലെ ആദ്യ വരി തന്നെയാണ് ഈ സിനിമയ്ക്കു പേരായി ഉപയോഗിച്ചിരിക്കുന്നത്. ലൂക്ക, മിണ്ടിയും പറഞ്ഞു എന്നീ ചിത്രങ്ങൾക്കും ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തിരക്കഥയൊരുക്കിയത് പ്രമോദ് മോഹൻ. ചിത്രത്തിന്‍റെ കോ ഡയറക്റ്റർ കൂടിയാണ് അദ്ദേഹം.

ജോണി ആന്‍റണി, സലിം കുമാർ, സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, വിഷ്ണു ഗോവിന്ദ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമ പ്രസാദ് എം.എസ്. ഛായാഗ്രഹണം നിർവഹിച്ചു. എഡിറ്റിങ് ഷൈജൻ പി.പിയും അരുൺ ബോസും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ക്രിയേറ്റിവ് പ്രൊഡ്യൂസർ കെ.ആർ. പ്രവീൺ. പ്രോജക്റ്റ് ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ ജോബി സോണി തോമസ്, പ്രശാന്ത് പി. മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ രാജേഷ് അടൂർ, കാസ്റ്റിങ് ഡയറക്റ്റർ ശരൺ വി.എസ്., പി.ആർ.ഒ. പി. ശിവപ്രസാദ്, സ്റ്റിൽസ് സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി ഹൈപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com