'മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്' ഫസ്റ്റ് ലുക്ക് പുറത്ത്

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം
Masthishka Maranam Simon's Memories first look poster

'മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്' ഫസ്റ്റ് ലുക്ക് പുറത്ത്

Updated on

സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം 'മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്. 'മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ ടൈറ്റിൽ.

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.

രജിഷ വിജയൻ, നിരഞ്ജൻ മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, കലാസംവിധാനം- കൃഷാന്ത്‌, ആൽവിൻ ജോസഫ്, സംഘട്ടനം- ശ്രാവൺ സത്യ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ.ആർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com