‘ഫ്രണ്ട്സ്’ സീരിസ് താരം മാത്യു പെറി അന്തരിച്ചു

ശനിയാഴ്‌ച ലോസ് ആ‌ഞ്ചലസിലെ തൻ്റെ വീട്ടിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു
matthew perry
matthew perry

ലോസ് ആഞ്ചലസ്: ലോകത്തെ ഏറ്റവും ജനപ്രിയ ഹോളിവുഡ് സൂപ്പർഹിറ്റ് സീരിസ് ‘ഫ്രണ്ട്’സിലെ ചാൻഡ്ലർ ബിങ്ങ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി അന്തരിച്ചു. 54 വയസായിരുന്നു. ശനിയാഴ്‌ച ലോസ് ആ‌ഞ്ചലസിലെ തൻ്റെ വീട്ടിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തിൽ പെറിയുടെ സഹായി വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും. എന്നാൽ സമീപത്തുനിന്നു ലഹരിമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ലോസ് ഏഞ്ചൽസ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. കവർച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സിന് പത്ത് സീസണുകളുണ്ടായിരുന്നു. 'ചാന്‍ഡ്ലര്‍ ബിംഗ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഷോകളിലൊന്നായി കണക്കാക്കുന്ന സീരീസുകളിലൊന്നായിരുന്നു ഫ്രണ്ട്സ് സീരീസ്. ഫ്രണ്ട്സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com