

മീനാക്ഷി അനൂപ്
ബാലതാരമായിരുന്ന കാലം മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട താരമായിരുന്നു മീനാക്ഷി അനൂപ്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന കുറിപ്പുകളിലൂടെയാണ് മീനാക്ഷി ശ്രദ്ധേയയാകുന്നത്. ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട ഒരു യുവ നേതാവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദിനെ തനിക്ക് വലിയ ഇഷ്ടമാണെന്ന് മീനാക്ഷി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. യൂത്തിൽ ഒരാളുണ്ട്, എസ്എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് , പേര് എം. ശിവപ്രസാദ് എന്നോ മറ്റോ ആണ്.
ആ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ സ്ഥിരമായി കേൾക്കുന്ന ആളാണ്. പാർട്ടിയേക്കാൾ ഉപരി കാര്യമുള്ള കാര്യങ്ങൾ സംസാരിക്കുന്ന നേതാവുണ്ടല്ലോ. അവർ പറയുന്നതിൽ കാര്യമുണ്ടായിരിക്കും. അങ്ങനെ ഉള്ളവരെ എനിക്കിഷ്ടമാണ് എന്നാണ് മീനാക്ഷി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങി നിരവധി സിനിമകളിൽ മീനാക്ഷി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ പ്രേക്ഷകർക്കും സുപരിചിതയാണ്.