മീര നന്ദൻ വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

മാട്രിമോണിയൽ സൈറ്റ് വഴിയാണ് മീരയും ശ്രീജുവു പരിചയപ്പെട്ടതെന്നാണ് കുറിപ്പിലുള്ളത്.
മീര നന്ദൻ വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം
Updated on

കൊച്ചി: മലയാളികളുടെ പ്രിയതാരം മീരാ നന്ദൻ വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കു വച്ചു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. വിവാഹനിശ്ചയ ചടങ്ങിന്‍റെ ഫോട്ടോഗ്രഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റഗ്രാം പേജിൽ ഇരുവരും കണ്ടു മുട്ടിയതിനെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് മീരയും ശ്രീജുവു പരിചയപ്പെട്ടതെന്നാണ് കുറിപ്പിലുള്ളത്.

മീര നന്ദൻ വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം
മീര നന്ദന്‍റെ വിവാഹ നിശ്ചയം | Visual Story

കൊച്ചി എളമക്കര സ്വദേശിയായ മീര അവതാരകയായാണ് കരിയർ ആരംഭിച്ചത്. അതിനു ശേഷം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തി. പുതിയ മുഖം , എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ അവതരിപ്പിച്ചു. അതിനു ശേഷം തമിഴിലും തെലുങ്കിലും കന്നഡയിലും തിളങ്ങി. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com