നടി മീരാ നന്ദൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം

താലികെട്ടിന്‍റേയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
meera nandan got married
മീര നന്ദന്‍റെ വിവാഹ ചിത്രങ്ങൾ‌

ചലച്ചിത്ര താരവും റേഡിയോ ജോക്കിയുമായ മീര നന്ദൻ വിവാഹിതയായി. ശനിയാഴ്ച രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ലണ്ടനിൽ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. താലികെട്ടിന്‍റേയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയില്‍ നായികയായി അരങ്ങേറിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ തിളങ്ങിയിരുന്നു മീര. പുതിയ മുഖത്തിലെ പ്രിഥ്വിരാജിനൊപ്പമുള്ള വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ദുബായില്‍ ആണ് മീര നന്ദന്‍.

Trending

No stories found.

Latest News

No stories found.