"ഗർഭിണിയായിരിക്കെ അവർ ചെയ്തത് മറക്കാനോ പൊറുക്കാനോ കഴിയില്ല, ജീവിച്ചത് മകനുവേണ്ടി മാത്രം": മേഘ്ന രാജ്

ഗർഭിണിയായിരിക്കെയായിരുന്നു ഭർത്താവിന്‍റെ അപ്രതീക്ഷിത വിയോഗം
meghna raj chiranjeevi sarja pregnancy struggles revelation

മേഘ്ന രാജ്

Updated on

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘ്ന രാജ്. ഇപ്പോഴിതാ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തെക്കുറിച്ചും ഗർഭകാലത്ത് താൻ നേരിട്ട അവഗണനകളെയും കുറിച്ച് പറയുകയാണ്. റയാൻ മിഥുനുമായുള്ള പുതിയ പോഡ്കാസ്റ്റിലായിരുന്നു മേഘ്നയുടെ ഈ തുറന്നുപറച്ചിൽ.

ഗർഭിണിയായിരിക്കെയായിരുന്നു ഭർത്താവിന്‍റെ അപ്രതീക്ഷിത വിയോഗം. മാതാപിതാക്കളുടെ കരുതലുള്ളതുകൊണ്ടുമാത്രമാണ് താൻ ഇപ്പോൾ ഇങ്ങനെ നിൽക്കുന്നതെന്ന് മേഘ്ന പറയുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിട്ടായിരുന്നു താൻ തന്‍റെ ഗർഭകാലത്തെ സ്വപ്നം കണ്ടിരുന്നത്. എന്നാൽ തനിക്ക് കിട്ടിയത് ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്നും മേഘ്ന പറയുന്നു. കുഞ്ഞിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. അവനെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

തന്‍റെ മോശം കാലഘട്ടത്തിൽ പലരും വളരെ ക്രൂരമായി പെരുമാറിയിട്ടുണ്ട്. അത് ഒരിക്കലും മറക്കാനും പൊറുക്കാനുമാവില്ലെന്നും മേഘ്ന പറ‍ഞ്ഞു. സങ്കട കാലഘട്ടത്തിലും മകനുവേണ്ടി സന്തോഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ ചിരിക്കാൻ പോലും ഭയന്നിരുന്ന കാലമുണ്ടായിരുന്നു. അതെല്ലാം മറികടന്ന് ഇപ്പോൾ മകനുമൊത്ത് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുകയാണെന്നും മേഘ്ന പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com