'മേം അടൽ ഹൂം' ഷൂട്ടിങ് തുടങ്ങി

അടൽ ബിഹാരി വാജ് പേയിയെ പോലുള്ള മഹദ് വ്യക്തിത്വത്തോട് നീതി പുലർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ത്രിപാഠി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'മേം അടൽ ഹൂം' ഷൂട്ടിങ് തുടങ്ങി

മുംബൈ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിക്കുന്ന മേം അടൽ ഹൂം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാവ് പങ്കജ് ത്രിപാഠിയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഉത്കർഷ് നൈതാനിയുടെ തിരക്കഥയിൽ ദേശീയ പുരസ്കാര ജേതാവ് രവി ജാദവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അടൽ ബിഹാരി വാജ് പേയിയെ പോലുള്ള ഒരു മഹദ് വ്യക്തിത്വത്തെക്കുറിച്ച് അടുത്തറിയാൻ ഒരവസരം ലഭിച്ചിരിക്കുകയാണ്. ആ വ്യക്തിത്തോട് നീതി പുലർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ത്രിപാഠി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിനോദ് ഭാനുശാലി സന്ദീപ് സിങ്, സാം ഖാൻ കമലേഷ് ഭാനുശാലി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാവ്. ചിത്രം ഡിസംബറിൽ തിയെറ്ററുകളിലെത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com