റോംകോം ത്രില്ലർ ചിത്രം 'മേനെ പ്യാർ കിയാ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ ഫൈസൽ ഫസിലുദീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴ് താരങ്ങളും അഭിനയിക്കുന്നു
mene pyar kiya movie poster out
mene pyar kiya movie poster
Updated on

സൂപ്പർ ഹിറ്റായ "മന്ദാകിനി" എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന"മേനെ പ്യാർ കിയാ " എന്ന റോംകോം ത്രില്ലർ ജോണറിൽ ഇറങ്ങുന്ന സിനിമയുടെ ടൈറ്റിൽ മോഷൻ ടീസർ റിലീസായി. നവാഗതനായ ഫൈസൽ ഫസിലുദീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴ് താരങ്ങളും അഭിനയിക്കുന്നു.

സംവിധായകൻ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്ൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോൺ പോൾ പി നിർവ്വഹിക്കുന്നു.

സംഗീതം-അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്-കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, ആർട്ട്-സുനിൽ കുമാരൻ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡി ഐ-ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പി ആർ ഒ-എ എസ് ദിനേശ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com