വിജയ്‌യുടെ പിറന്നാൾ സമ്മാനമായി 'മെർസൽ' വീണ്ടുമെത്തുന്നു‌

നീതിമാന്മാരായ സഹോദരങ്ങളുടെ വീര പോരാട്ടങ്ങളുടെ കഥയാണ് 'മെർസൽ' പറയുന്നത്.
mersal Vijay film re release in Kerala

വിജയ്‌യുടെ പിറന്നാൾ സമ്മാനമായി 'മെർസൽ' വീണ്ടുമെത്തുന്നു‌

Updated on

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്‌യുടെ സൂപ്പർ ഹിറ്റ് ചിത്രമായ 'മെർസൽ' , ജൂൺ 20ന് വീണ്ടും കേരളത്തിൽ റിലീസ് ചെയ്യും. ജൂൺ 22ന് വിജയുടെ പിറന്നാളിനു മുന്നോടിയായാണ് ഹിറ്റ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ആറ്റ്ലി സംവിധാനം ചെയ്ത 'മെർസൽ' , കേരളത്തിൽ റോസിക എന്‍റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്.

വിജയ് ആദ്യമായി മൂന്നു വേഷത്തിലെത്തിയ 'മെർസൽ' , ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം, എല്ലാ ബോക്സ് ഓഫീസ് റെക്കാർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. മൂന്ന് സഹോദരങ്ങളായാണ് വിജയ് മെർസലിൽ എത്തുന്നത്. ഇളയ സഹോദരൻ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് രണ്ട് സഹോദരങ്ങൾക്ക് പിരിഞ്ഞ് ജീവിക്കേണ്ടി വന്നു. മെഡിക്കൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാന്ത്രികനായ വെട്രി. രോഗികളെ സേവിക്കുന്ന പ്രശസ്ത ഡോക്ടറായ മാരൻ . നീതിമാന്മാരായ ഈ സഹോദരങ്ങളുടെ വീര പോരാട്ടങ്ങളുടെ കഥയാണ് 'മെർസൽ' പറയുന്നത്.

പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽ മർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തീയേറ്ററായ ഫ്രാൻസിലെ ഗ്രാൻഡ് റെക്സിൽ പ്രദർശിപ്പിച്ച് ലോകം മുഴുവൻ അംഗീകാരം നേടിയ ചിത്രമാണ് 'മെർസൽ' . ചൈനയിൽ ആദ്യമായി തീയേറ്റർ റിലീസ് ചെയ്ത ചിത്രവും 'മെർസൽ' ആണ്.

എസ്.ജെ. സൂര്യ, കാജൽ അഗർവാൾ, സാമന്ത റൂത്ത്, പ്രഭു, സത്യരാജ്, വടിവേലു, നിത്യാ മേനോൻ, ഹരീഷ് പേരടി, കോവൈ സരള, സത്യൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com