

കെ.ബി. ജയചന്ദ്രൻ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മെട്രൊ വാർത്ത ചീഫ് ഫോട്ടൊഗ്രാഫർ കെ.ബി ജയചന്ദ്രന്. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച വ്യത്യസ്തമായ ചിത്രങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം പിടിപി നഗറിന് സമീപം 'കൂട്' വീട്ടിൽ കെ.ബി. ജയചന്ദ്രൻ കാൽനൂറ്റാണ്ട് കാലത്തോളമായി പ്രസ് ഫോട്ടൊഗ്രാഫി രംഗത്ത് സജീവമാണ്. 2025ലെ നിയമസഭാ പുസ്തകോത്സവത്തിലും വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മികച്ച ഫോട്ടൊഗ്രാഫറായി ജയചന്ദ്രനെ തെരഞ്ഞെടുത്തിരുന്നു.
മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രൻ പുരസ്കാരം ഏറ്റു വാങ്ങുന്നു
കൂടാതെ, സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പുരസ്കാരം, ശിശുക്ഷേമസമിതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ അനിത. തിരുവനന്തപുരം കാർമൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയായ ജാൻകിയാണ് മകൾ.