നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമകളിലും ജനപ്രിയ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്‌തു
നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
mezhathur mohanakrishnan
Updated on

പാലക്കാട്: നടൻ മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ് മോഹനകൃഷ്ണൻ. നാടക രം​ഗത്തുനിന്ന് സിനിമയിലേക്ക് കാലെടുത്തുവച്ച മോഹനകൃഷ്ണൻ സിനിമകളിലും ജനപ്രിയ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്‌തു.

സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പം മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചു. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ച മോഹനകൃഷ്ണൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ മുഖ്യ വേഷം ചെയ്‌തു. കൂടാതെ നിരവധി സീരിയലുകളിലും മോഹനകൃഷ്ണൻ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാരുണ്യം, ദേശാടനം എന്നീ ചിത്രങ്ങളിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.

സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com