"ആയിരം വേടന് അര എംജി"; ഏറ്റുമാനൂരിൽ പമ്പാഗണപതി പാടി ഗാനമേളയ്ക്ക് തീ ഇട്ട് എം.ജി. ശ്രീകുമാർ|Video

സൂപ്പർഹിറ്റ് ഗാനം വേൽമുരുകാ ഹരോ ഹരാ..പാടുന്നതിന്‍റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
MG sreekumar ganamela Ettumanoor temple video

ഏറ്റുമാനൂരിൽ പമ്പാഗണപതി പാടി ഗാനമേളയ്ക്ക് തീ ഇട്ട് എം.ജി. ശ്രീകുമാർ

Updated on

ൻസ്റ്റയിലും യൂട്യൂബിലും ട്രെൻഡിങ്ങായി എം.ജി.ശ്രീകുമാർ. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് എം.ജി. ശ്രീകുമാർ നടത്തിയ ഗാനമേളയാണിപ്പോൾ സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങാകുന്നത്. പമ്പാഗണപതി പാരിന്‍റെയധിപതി.. എന്നു തുടങ്ങുന്ന ഭക്തിഗാനം എം.ജി. ശ്രീകുമാറിനൊപ്പം സദസിൽ നിറഞ്ഞു കവിഞ്ഞ ആരാധകർ ഏറ്റു പാടി നൃത്തം ചെയ്യുന്ന നിരവധി വിഡിയോകളാണ് ഇൻസ്റ്റയിലും യൂട്യൂബിലും നിറയുന്നത്.

സൂപ്പർഹിറ്റ് ഗാനം വേൽമുരുകാ ഹരോ ഹരാ..പാടുന്നതിന്‍റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ലക്ഷകണക്കിന് വ്യൂസാണ് ഓരോ വീഡിയോസിനും കിട്ടിയിരിക്കുന്നത്.

അണ്ണൽ റിയൽ ഒജി തന്നെ, ആരൊക്കെ വന്നാലും പോയാലും അണ്ണന്‍റെ തട്ട് താണ് തന്നെയിരിക്കും, ആയിരം വേടന് അര എംജി, തുടങ്ങി നിരവധി കമന്‍റുകളാണ് വിഡിയോകൾക്കു താഴെയുള്ളത്. എംജി അണ്ണൻ കത്തിക്കൽ എന്ന കുറിപ്പോടെയാണ് ഒരാൾ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com