എം.ജി. ശ്രീകുമാറിന്‍റെ പാട്ട് കേട്ട് വീട്ടിൽ നിന്ന് ഇറങ്ങിയോടി അമ്മയും മകളും; വിഡിയോ പങ്കുവെച്ച് ഗായകൻ

ദേവവ്രതയും അമ്മ ലാളിനി സുബ്രഹ്മണ്യനുമാണ് എം.ജി. ശ്രീകുമാറിന്‍റെ പാട്ടുകേൾക്കാനുള്ള ഓട്ടത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
mg sreekumar shared a video of his fan

എം.ജി. ശ്രീകുമാറിന്‍റെ പാട്ട് കേട്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിഅമ്മയും മകളും, വിഡിയോ പങ്കുവെച്ച് ഗായകൻ

Updated on

മലയാളത്തിന്‍റെ പ്രിയ ഗായകനാണ് എം.ജി. ശ്രീകുമാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് എം.ജി. ശ്രീകുമാറിന്‍റെ പാട്ടു കേൾക്കാനായി വരുന്ന അമ്മയുടേയും മകളുടേയും വിഡിയോ ആണ്. തിരുവവന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം എം.ജി. ശ്രീകുമാറിന്‍റെ പരിപാടി ഉണ്ടായിരുന്നു. ഇഷ്ടഗായകൻ പാടുന്നത് കേട്ടതോടെ ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ദേവവ്രതയും അമ്മ ലാളിനി സുബ്രഹ്മണ്യനുമാണ് എം.ജി. ശ്രീകുമാറിന്‍റെ പാട്ടുകേൾക്കാനുള്ള ഓട്ടത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ ഗായകന്‍റെ കണ്ണിലും പതിഞ്ഞു. ‘ഒരുപാട് സ്നേഹം, സന്തോഷം’ എന്ന അടിക്കുറിപ്പോടെ എം.ജി. ശ്രീകുമാർ ഈ വിഡിയോ പങ്കുവെക്കുകയും ചെയ്തു.

‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ട് എം.ജി ശ്രീകുമാർ പാടുന്നതു കേട്ടതോടെയാണ് ഇരുവരും വസ്ത്രം പോലും മാറാതെ പരിപാടി കാണാൻ എത്തിയത്. എം.ജി ശ്രീകുമാറിനോടുള്ള ഇഷ്ടം കൊണ്ടാണ് ഓടിവന്നതെന്നും പറയുന്നുണ്ട്. ഗായകനെ നേരിൽ കാണാൻ കഴിയുമോ എന്ന് അറിയില്ലെന്നും പറഞ്ഞാണ് ഇവർ വേദിക്കരികിലേക്ക് ഓടുന്നത്. എന്നാൽ വേദിയിൽ എം.ജി ശ്രീകുമാർ പാടുന്നത് കണ്ടതോടെ ഇരുവർക്കും സന്തോഷമായി. ‘വേൽമുരുകാ’ എന്ന ഗാനത്തിന് എല്ലാവർക്കുമൊപ്പം ഇവർ ന‍ൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com