ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ

മേയ് 10 ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐഎംഎ ഹാളിൽ വച്ച് ഈ കഥാപാത്രങ്ങൾ വീണ്ടുമെത്തുന്ന ആട് -3 എന്ന ചിത്രത്തിന്‍റെ തിരി തെളിഞ്ഞു
midhun manuel thomas jayasurya aadu 3 begins

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ

Updated on

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കയ്യടിച്ചു സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചത്.

മേയ് 10 ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐഎംഎ ഹാളിൽ വച്ച് ഈ കഥാപാത്രങ്ങൾ വീണ്ടുമെത്തുന്ന ആട് -3 എന്ന ചിത്രത്തിന്‍റെ തിരി തെളിഞ്ഞു. ആട്-സീരിസിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പന്‍റെ ജേഷ്ഠ സഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്.

midhun manuel thomas jayasurya aadu 3 begins

പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഈ ചിത്രത്തിന്‍റെ അഭിനേതാക്കളും, അണിയാ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് യുവനടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമവും, അപ് കമിങ് സംവിധായകൻ കൂടിയായ ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനും തുടക്കമിട്ടു.

ആട് ചിത്രീകരണം നടക്കുമ്പോൾ ഞാൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷെ ആട് തുടങ്ങിയപ്പോൾ ഞാൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന് ഷറഫുദ്ദിൻ ആശംസകൾ നേർന്നു പറഞ്ഞു.

വലിയ ക്യാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേർന്നു. താനവതരിപ്പിച്ച മാർക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാൻ ആന്‍റോ ചേട്ടൻ ( ആന്‍റോ ജോസഫ്) അനുവാദം തന്നതും മാർക്കോ വലിയ വിജയമായ അനുഭവവും ഉണ്ണി മുകുന്ദൻ പങ്കിട്ടു.

ഷാജി പാപ്പൻ, അറക്കൽ അബു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ, സൈജു കുറുപ്പ്, രൺജി പണിക്കർ, ഭഗത് മാനുവൽ, നോബി, നെൽസൺ, ആൻസൻ പോൾ, ചെമ്പിൽ അശോകൻ, സ്രിന്ധാ , ഡോ. റോണി രാജ്, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

സംവിധായകനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തെക്കുറിച്ച് ആമുഖമായി സംസാരിച്ചത്. ഒരു പരാജയ ചിത്രത്തിൽ നിന്നുമാണ് ആട് - 2 ഒരുക്കാൻ തീരുമാനിച്ചത്. ആട് - 2 വലിയ വിജയം തന്നു. വിജയ ചിത്രങ്ങൾക്കാണ് ഇത്തരത്തിൽ 'ഒന്നിലധികം സീരിസുകൾ ഉണ്ടാകാറുള്ളത്. ഇവിടെ ആദ്യ ചിത്രം പരാജയത്തിൽ നിന്നുമാണ് മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടിരിക്കുന്നത്. ഇത് ഒരു പക്ഷെ സിനിമാ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് മിഥുൻ തന്‍റെ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചത്.

ഇത്തരമൊരു സാഹചര്യത്തിനു എന്നും പിൻബലമേകി കൂടെ നിന്നത് വിജയ് ബാബുവാണ്. ആദ്യം നന്ദി അദ്ദേഹത്തിനു തന്നെ. ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.ഫാന്‍റസി ,ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. ചിത്രത്തിന്‍റെ കഥാഗതിയെക്കുറിച്ച് അധികമൊന്നും സംസാരിക്കരുത്.

എങ്ങനെ വേണമെങ്കിലും സിനിമ സംവിധാനം ചെയ്തോളൂ.' മാർക്കറ്റിങ് എനിക്കു വിട്ടു തരണമെന്നാണ് ഞാൻ മിഥുനോട് പറഞ്ഞിരിക്കുന്നതെന്ന് വിജയ് ബാബുവും പറഞ്ഞു. ചിത്രത്തിന്‍റെ ബഡ്ജറ്റ് എന്നും കൂടുന്നുവെന്ന ഭീഷണി പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലന്‍റെ ഭാഗത്തുനിന്നും എന്നുമുണ്ടെന്ന് വിജയ് ബാബു സൂചിപ്പിച്ചു. ചിത്രത്തിന്‍റെ ബഡ്ജറ്റ് ഇതുവരേയും ഇട്ടിട്ടില്ലായെന്ന് ഷിബുവും പറഞ്ഞു.

ഒരു മാസ് എന്‍റർടൈനറായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. വലിയ മുതൽമുടക്കും ഈ ചിത്രത്തിനുണ്ട്. നൂറ്റിഇരുപതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം. മേയ് പതിനഞ്ചിന് പാലക്കാട്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു.

വിനായകൻ അജു വർഗീസ്, ഇന്ദ്രൻസ്, ധർമജൻ ബൊൾ ഗാട്ടി ഹരികൃഷ്ണൻ, വിനീത് മോഹൻ ഉണ്ണിരാജൻ.പി. ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.

സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ് - ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി പിആർഒ- വാഴൂർ ജോസ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com