അനുഷ്കയുടെ 'മിസ്സ്‌ ഷെട്ടി പൊളി ഷെട്ടി' നിറഞ്ഞ സദസില്‍

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ കഴിഞ്ഞ വാരം റിലീസ് ആയ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
അനുഷ്കയുടെ 'മിസ്സ്‌ ഷെട്ടി പൊളി ഷെട്ടി' നിറഞ്ഞ സദസില്‍
Updated on

തെന്നിന്ത്യൻ താര റാണി അനുഷ്‌ക ഷെട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മിസ്സ്‌ ഷെട്ടി പൊളി ഷെട്ടി' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയെറ്ററുകളില്‍ എത്തിയത്. മഹേഷ്‌ ബാബു സംവിധാനം ചെയ്ത ചിത്രം പാൻ ഇന്ത്യ റിലീസ് ആണ്.

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ കഴിഞ്ഞ വാരം റിലീസ് ആയ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നവീൻ പൊളി ഷെട്ടി, ജയസുധ, നാസർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് യു വി ക്രിയേഷൻസ് ആണ്. രാധൻ ആണ് സംഗീത സംവിധാനം.

ലണ്ടൻ നഗരത്തിൽ സിംഗിൾ ആയി ജീവിക്കാൻ ഉള്ള യുവതിയുടെ ജീവിതത്തിലൂടെ പറഞ്ഞു പോകുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com