"ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം": സൂപ്പർതാരത്തിനൊപ്പമുള്ള ചിത്രവുമായി മിയ

ആരാധകർ ആഘോഷമാക്കുകയാണ് ചിത്രം
miya photo with mammootty viral

മമ്മൂട്ടിയും മിയയും 

Updated on: 

മലയാളത്തിന്‍റെ അഭിമാനമാണ് മമ്മൂട്ടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയ്ക്കൊപ്പമുള്ള നടി മിയയുടെ ചിത്രമാണ്. ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം- എന്ന കുറിപ്പിനൊപ്പമാണ് മിയ സൂപ്പർസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

‘‘ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ച് ആരെയാണ് കണ്ടുമുട്ടിയതെന്ന് നോക്കൂ. ഇതിഹാസമായ നമ്മുടെ മമ്മൂക്ക. മുമ്പ് ആരോ കൃത്യമായി പറഞ്ഞതുപോലെ ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം. പരമമായ സത്യം. ഫോട്ടോ പകർത്തിയ പിഷാരടിക്ക് നന്ദി.’’–മിയ കുറിച്ചു.

സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ കാണുന്നത്. എന്തായാലും ആരാധകർ ആഘോഷമാക്കുകയാണ് ചിത്രം. ഏതാ ഈ ചെക്കൻ, ഇങ്ങേർക്ക് എന്താ പ്രായമാകാത്തത്, താജ്മഹലിനെ കണ്ടാലും മമ്മൂട്ടിയെ കണ്ടാലും കണ്ണെടുക്കാൻ തോന്നില്ല... ഒന്ന് ലോകാത്ഭുതമെങ്കിൽ മറ്റൊന്ന് മലയാള സിനിമയുടെ മഹാത്ഭുതം - എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com