എംഎൽഎമാർ നായികാനായകൻമാരാകുന്ന കേപ് ടൗണ്‍ | ട്രെയ്‌ലര്‍ ലോഞ്ച്

പതിനൊന്നോളം ജനപ്രതിനിധികൾ ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ചിത്രത്തിന്‍റെ അവസാന ഭാഗത്ത് ദളപതി വിജയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത
11 MLAs part of Malayalam movie cast

എംഎൽഎമാർ നായികാനായകൻമാരാകുന്ന കേപ്ടൗണ്‍ | ട്രെയ്‌ലര്‍ ലോഞ്ച്

Updated on

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ എന്നിവരെയും, നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെയും പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ്ടൗണ്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ എത്തി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിനിമയില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

'പ്രകൃതിയെ സംരക്ഷിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം' എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് 'കേപ് ടൗണ്‍' എന്ന ഈ സിനിമ. പതിനൊന്നോളം ജനപ്രതിനിധികൾ ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ചിത്രത്തിന്‍റെ അവസാന ഭാഗത്ത് ദളപതി വിജയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത.

2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിലെ കഥ പറയുന്ന ഈ സിനിമയിൽ കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായാണ് ചിത്രീകരിച്ചിട്ടുള്ളത്. രാജരാജേശ്വരി ഫിലിംസിന്‍റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ എംഎൽഎമാരായ മുകേഷ്, നൗഷാദ്, മന്ത്രി ജെ. ചിഞ്ചു റാണി, മുന്‍ എംപി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്‍റ് സൂരജ് രവി എന്നിവരും ഭാഗമായിട്ടുണ്ട്.

ശ്യാം ഏനാത്ത്, സുജ തിലകരാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. രവീന്ദ്രന്‍റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം), കായംകുളം എംഎല്‍എ യു. പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമ്യ എം.എസ്., രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്മൺ, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു. ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ദിലീപ് കുമാര്‍ ശാസ്താംകോട്ട എന്നിവരാണ് ചൊല്ലുന്നത്.

അലങ്കാര്‍ കൊല്ലം, ദേവിലാല്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്സ്-മായന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബിജിഎം-ശ്രീക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജസ്റ്റിന്‍ കൊല്ലം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com