Entertainment
മോഹൻലാൽ - ദിലീഷ് പോത്തൻ ചിത്രം നെടുങ്കണ്ടം മിറക്കിൾ | Video
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്‍റെ ‘നെടുങ്കണ്ടം മിറക്കിൾ’ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു
ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. നെടുങ്കണ്ടം മിറക്കിൾ എന്നാണ് പേരിട്ടിരിക്കുന്നത്. മോഹൻലാലാണ് തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പേര് പുറത്തുവിട്ടത്. ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് ഇതാദ്യം.
ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. നിർമാണം അച്ചു ബേബി ജോൺ. എഡിറ്റർ സൈജു ശ്രീധരൻ, ക്യാമറ ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം എന്നീ പേരുകളും മോഹൻലാൽ പങ്കുവച്ച റീലിൽ ഉൾപ്പെടുന്നു.
