എതിർക്കാൻ ആരുമില്ല; 'അമ്മ' പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ

ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും.
മോഹൻലാൽ
മോഹൻലാൽ
Updated on

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ തുടരും. മൂന്നാം തവണയാണ് മോഹൽലാൽ അമ്മ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും പത്രിക നൽകിയിരുന്നില്ല. അതേ സമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് തെരഞ്ഞെടുപ്പു നടത്തുക. നിലവിൽ അമ്മയിൽ അംഗത്വമുള്ള 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്.

സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും.

ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു പ്രഖ്യാപിച്ചിരുന്നു. 1994ൽ അമ്മ രൂപീകരിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ 25 വർഷമായി അമ്മ ഭരണസമിതിയിൽ സജീവമായിരുന്നു ഇടവേള ബാബു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com