മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും; 'നേര്' ടെെറ്റിൽ മോഷൻ പോസ്റ്റർ | Video

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്
jeethu joseph mohanlal
jeethu joseph mohanlal

ജീത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടെെറ്റിൽ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് 'നേര്' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്.

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോടതി പശ്ചാത്തലത്തിലാണ് ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സതീഷ് കുറുപ്പാണ് ഛായാ​ഗ്രഹണം.

അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം വൈകാതെ റിലീസിനെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരിന്നു. തെന്നിന്ത്യൻ താരം തൃഷയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ ആദിൽ ഹുസൈൻ ചിത്രത്തിൽ വേഷമിടുന്നുവെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com