'സേതുമാധവൻ ഈസ് ബാക്ക്'; ലാലേട്ടന്‍റെ ആ വിന്‍റേജ് മാജിക് വീണ്ടുമെത്തുന്നു

37 വർഷങ്ങൾക്കു ശേഷമാണ് ചിത്രം റീ റിലീസിനെത്തുന്നത്
mohanlal malayalam classic film kireedam re release update

ചിത്രത്തിൽ‌ നിന്നും

Updated on

ലോഹിതദാസ്- സിബി മലയിൽ കൂട്ടുകെട്ടിൽ 1989ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക്ക് ചിത്രമായ കിരീടം റീ റിലീസിനൊരുങ്ങുന്നു. ജൂലൈ 10ന് ചിത്രം തിയെറ്ററുകളിലെത്തും. സേതുമാധവൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മോഹൻലാലിനെ 4k ദൃശ‍്യമേന്മയിൽ തിയെറ്ററിൽ കാണാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

37 വർഷങ്ങൾക്കു ശേഷമാണ് ചിത്രം റീ റിലീസിനെത്തുന്നത്. ദേശീയ ചലചിത്ര വികസന കോർപ്പറേഷനുമായി കൈകോർത്ത് സെവൻ ആർട്സ് ഇന്‍റർനാഷണൽ ലിമിറ്റഡാണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹൻലാലിനു പുറമെ തിലകൻ, കവിയൂർ പൊന്നമ്മ, മോഹൻരാജ്, ജഗതി ശ്രീകുമാർ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം നിർമിച്ചത് ദിനേശ് പണിക്കരും എൻ. കൃഷ്ണകുമാറും ചേർന്നാണ്.

logo
Metro Vaartha
www.metrovaartha.com