മമ്മൂട്ടി - മോഹൻലാൽ ചിത്രത്തിന്‍റെ പേര് ലീക്കായി

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരല്ല, ശ്രീലങ്കയിലെ ടൂറിസം വകുപ്പാണ് സിനിമയുടെ പേര് പുറത്തുവിട്ടിരിക്കുന്നത്

കൊളംബോ: ദീർഘകാലത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമയുടെ പേര് ശ്രീലങ്കൻ ടൂറിസം വകുപ്പ് പുറത്തുവിട്ടു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പേര് വെളിപ്പെടുത്തുന്നതിനു മുൻപാണിത്.

മോഹൻലാലിനെ ശ്രീലങ്കയിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ശ്രീലങ്കൻ ടൂറിസത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ, 'പേട്രിയറ്റ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മോഹൻലാൽ എത്തിയതെന്നു പറയുന്നു.

<div class="paragraphs"><p>ശ്രീലങ്ക ടൂറിസം വകുപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.</p></div>

ശ്രീലങ്ക ടൂറിസം വകുപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ദക്ഷിണേന്ത്യൻ സിനിമയിലെ ഇതിഹാസം എന്നാണ് മോഹൻലാലിനെ കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, സിനിമയുടെ പേര് പേട്രിയറ്റ് എന്നാണ് അണിയറ പ്രവർത്തകർ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുമില്ല.

മോഹൻലാൽ നായകനാകുന്ന സിനിമയിൽ മമ്മൂട്ടി അതിഥി വേഷത്തിലാണെന്നും അഭ്യൂഹമുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേത്. ഇന്ത്യ, ശ്രീലങ്ക, അസർബൈജാൻ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com