

അതിമനോഹരം സിനിമയുടെ പോസ്റ്ററിൽ മോഹൻലാൽ.
വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ വശത്തേക്കു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ. ഇത് ലൗലജൻ ടി.എസ്., സബ് ഇൻസ്പക്റ്റർ ഓഫ് പൊലീസ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ മനോഹരമായ പോസ്റ്ററാണിത്.
പ്രേക്ഷകർക്കുള്ള ഓണ വിരുന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ നവമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. വർഷങ്ങൾക്കിടെ ഓണത്തിന് ഒരു മോഹൻലാൽ ചിത്രം ഇല്ലാതെ വന്നത് അപൂർവമാണ്. മോഹൻലാലിന്‍റെ അടുത്ത റിലീസ് ചിത്രം കൂടിയാണ് അതിമനോഹരം.
ക്രിസ്മസ് ആലോഷങ്ങൾക്കും പുതുവർഷത്തിന്‍റെ തിമിർപ്പിലും പ്രേഷകർക്ക് ആസ്വദിക്കുവാനായി ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തും.
ഏറെ ഇടവേളക്കുശേഷം ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്യാരക്റ്ററിലാണ് മോഹൻലാൽ എത്തുന്നത്. നായികയായി മീരാ ജാസ്മിനും വരുന്നു. യാഥാർഥ്യത്തോടു ചേർന്നു നിന്നുള്ള രംഗങ്ങൾക്കാണ് തരുൺ മൂർത്തി പ്രാധാന്യം നൽകിയിരിക്കുന്നത്. വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്.