വ്യക്തിത്വ അവകാശ സംരക്ഷണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ

കോടതി ചൊവ്വാഴ്ച ഹർജി പരിഗണിക്കുന്നതായിരിക്കും
mohanlal moves delhi high court for protection of personality rights

മോഹൻലാൽ

File photo

Updated on

ന്യൂഡൽഹി: വ്യക്തിത്വ അവകാശ സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകി നടൻ മോഹൻലാൽ. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. കോടതി ചൊവ്വാഴ്ച ഹർജി പരിഗണിക്കുന്നതായിരിക്കും.

ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും സമീപ വര്‍ഷങ്ങളില്‍ കോടതികളെ സമീപിച്ചിരുന്നു. പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഇതിനെതിരേയാണ് മോഹൻ ലാലും ഹർജി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com