

"വിന്‍റേജ് ലാലേട്ടൻ ഈസ് ബാക്ക്"; താടി വടിച്ച് മോഹൻലാൽ, ചുമ്മാ തീ എന്ന് ആരാധകർ
അങ്ങനെ ആ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങൾക്ക് ശേഷം താടിവടിച്ച് മോഹൻലാൽ. തുടരും സിനിമയ്ക്ക് ശേഷം തരുൺമൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ലാലേട്ടന്‍റെ വമ്പൻ മേക്കോവർ. താടിവടിച്ച് മീശയും പിരിച്ച് നിൽക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ചുമ്മാ എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. ചുമ്മാ തീ എന്നാണ് പുത്തൻ ലുക്കിനെക്കുറിച്ചുള്ള ആരാധകരുടെ കമന്‍റ്.
മോഹൻലാലിനെ സ്ഥിരമായി താടി ലുക്കിൽ കണ്ടതോടെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും മോഹൻലാൽ തുടരും സിനിമയിൽ ഇത്തരം വിമർശനങ്ങൾക്ക് മോഹൻലാൽ മറുപടി നൽകിയിരുന്നു. എന്തായാലും ഏറെ നാളിന് ശേഷം ലാലേട്ടനെ വ്യത്യസ്തമായ ലുക്കിൽ കാണാൻ പറ്റിയതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. 2026 ഇപ്പോഴേ മോഹൻലാൽ തൂക്കി എന്നാണ് കമന്‍റുകൾ.