"വലിയ സന്തോഷം, പ്രേക്ഷകർക്കും ദൈവത്തിനും നന്ദി''; മോഹൻലാൽ

സെപ്റ്റംബർ 23 ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും
mohanlal reacted dadasaheb phalke award
മോഹൻലാൽ
Updated on

കൊച്ചി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ മോഹൻലാൽ‌. പ്രേക്ഷകർക്കും ദൈവത്തിനും നന്ദിപറയുന്നുവെന്നും പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ചെന്നൈയിൽ നിന്നും ഞായറാഴ്ച രാവിലെ കൊച്ചി എയർപോർട്ടിലെത്തിയപ്പോഴായിരുന്നു മോഹൻലാലിന്‍റെ പ്രതികരണം. "എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകരാണ്. മലയാളം സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ്.’ ഇനിയും മലയാളത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകണം'' മോഹൻലാൽ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സർക്കാരിന്‍റെ 2023ലെ പുരസ്കാരത്തിനാണ് മോഹൻലാൽ അർഹനായിരിക്കുന്നത്. സെപ്റ്റംബർ 23 ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡായാണ് ഫാൽക്കെ പുരസ്കാരം കണക്കാക്കപ്പെടുന്നത്.

അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹൻലാൽ. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com